Thursday, 19 July 2018

Kadalundi River Tourism

ക്രിസ്ത്മസ്ടൂ കുടുംബത്തോടൊന്നിച്ച് കടലുണ്ടിയിൽ...

       ‌ഉൾനാടൻ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി  കടലുണ്ടി റിവർ ടൂറിസം സഞ്ചാരികളുടെ മനം കവരുന്നു. കുറഞ്ഞ ചെലവിൽ വ്യത്യസ്തമായ യാത്രയെ ഇഷ്ടപ്പെടുന്നവരുടെ സ്വർഗ ഭൂമിയാണ് ഇവിടം. പ്രകൃതിയുടെ വിസ്മയലോകത്തിന്റെ ശാലീന സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനം കവരും. കേട്ടും കണ്ടും ശീലിച്ച പരമ്പരാഗത ടൂറിസത്തിൽ നിന്ന് സ്വസ്തവും ശുദ്ധവുമായ ആവാസവ്യവസ്ഥ അനുഭവിച്ചറിയാം. പുഴയും കാടും കടലും  ഒന്നിക്കുന്ന ദേശാടന പക്ഷികളുടെ സങ്കേതത്തിലൂടെ പരമ്പരാഗത തോണിയിൽ സുരക്ഷിതവും അവിസ്മരണീയവുമായ സഞ്ചാരം.
  ചെറിയ തിരുത്തി ദ്വീപിലെ ഒരു ദിവസത്തെ താമസവും കടലുണ്ടിപ്പുഴയിൽ നിന്ന് പിടിക്കുന്ന പുഴ വിഭവങ്ങളും കൊണ്ട് സഞ്ചാരികളുടെ വയറും മനസ്സും നിറയുന്നു.

കടലുണ്ടി വിദേശ ടൂറിസത്തിന് പ്രിയമേറുന്നു

കടലുണ്ടി: പ്രകൃതി രമണീയമായ കടലുണ്ടിപ്പുഴയുടെ ഖ്യാതി കടൽ കടന്ന് വിദേശത്തും എത്തിയിരിക്കുന്നു. യു എസ്, സ്വീഡൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിദേശികൾ ഇവിടെയെത്തുന്നത്. പ്രകൃതിയുടെ അദ്ഭുതപ്രതിഭാസം തൊട്ടറിയാനും കണ്ടറിയാനും തദ്ദേശിയരായ ധാരാളം സഞ്ചാരികളും കടലുണ്ടിയിലേക്ക് ഒഴുകുന്നു .മനോഹരമായ ദ്വീപുകളും, പക്ഷിസങ്കേതവും, ഏഴോളം കണ്ടൽകാടുകളും,സുന്ദരമായ അഴിമുഖവും ,വ്യത്യസ്തങ്ങളായ പാലങ്ങളും ആസ്വദിച്ച് ട്രഡീഷണൽ രീതിയിൽ ആസ്വാദ്യകരമായ രണ്ട് മണിക്കൂർ തോണിയാത്രയും
പക്ഷിസങ്കേതത്തിലെ കിളിനാദം കേട്ടുകൊണ്ട് കടലുണ്ടി പുഴയുടേയും അറബിക്കടലിന്റെയും കിന്നാരം ആസ്വദിച്ച് കൊണ്ട് കണ്ടൽകാടുകളുടെ കുളിർമ്മ അനുഭവിച്ച് ചെറിയ തുരുത്ത് ദ്വീപിന്റെ ഹരിതാഭമായ മുനമ്പിൽ രാത്രി താമസവും സഞ്ചാരികൾക്ക് വേറിട്ടനുഭവമായി മാറുന്നു.

 കടലുണ്ടി റിവർ ടൂറിസം ഒരുക്കുന്ന ടൂറിസത്തിന്റെ പുത്തൻ കാഴ്ചകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Kadalundirivertourism.com

https://www.facebook.com/KadalundiRiverTourism/

Manju.        9746 82 8765
Sanoj          9947 44 2493
Jaseem.     9995 123 223

Monday, 16 July 2018

Mangroves eco tourism Kadalundi

Mangroves eco tourism


   കടലുണ്ടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവിധ അംഗീകാരത്തോടും കൂടി  മുണ്ടെങ്ങാട്ട് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ  ഉള്ള 10 അംഗങ്ങൾ ആണ് ഇതിന്റെ സംരംഭകർ.
കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് പരിസരത്ത് നിന്നും ആരംഭിച് പച്ചപ്പുനിറഞ്ഞ കണ്ടൽക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിച് റെയിൽവേ പാലത്തിന്റെ അടിയിലൂടെ കണ്ടൽക്കാടുകൾ ചുറ്റിയാണ് തോണിയാത

_______________________
________
തോണിയിലിരുന്ന് കടലുണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ്

#ബുക്കിംഗ്_സൗകര്യം_ലഭ്യമാണ്
 8606161478

  കാറ്റിനെ പോലും നിശബ്ദമാക്കിക്കൊണ്ടു കടലും പുഴയും ഒന്നിക്കുന്ന അഴിമുഖം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. അപൂർവ പ്രകൃതി സൗന്ദര്യത്തിന്റെ സംഗമ വേദിയായ കടലുണ്ടിയിൽ ഒൻപത് ഇനം കണ്ടലുകളും കാണാനാകും. കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു."അസ്തമിക്കാൻ പോകുന്ന സൂര്യനെയും ചൂളം വിളിച്ച് പായുന്ന തീവണ്ടികളെയും വിരുന്ന് വന്ന ദേശാടന പക്ഷികളെയും സാക്ഷികളാക്കി കടലുണ്ടി പുഴയുടെ വശ്യമനോഹാരിതയിൽ മനം നിറഞ്ഞ് ഒരു തോണിയാത്ര

http://www.kadalundiecotourism.com/
Mangrovesecotourism@gmail.com
Call :8606161478

Saturday, 14 July 2018

Island Tourism Kadalundi / ഐലൻഡ് ടൂറിസം കടലുണ്ടി

കടലുണ്ടി പുഴയിലൂടെ ഒരു തോണിയാത്ര


കടലുണ്ടി പുഴയിൽ ആദ്യമായി ടൂറിസ്റുകൾക്കുവേണ്ടി തോണിയാത്ര തുടങ്ങിയ വ്യക്തികൾ അണിവർ.
മകൻ ഷംജിത്ത് രാജും അച്ഛൻ ബാബു രാജും കൂടിയാണ് ഈ സംരംഭം നടത്തിക്കൊണ്ടു പോകുന്നത്. ശംജിത്തിന്റെ അച്ഛന് മത്സ്യ കൃഷിയിൽ ദേശിയ അവാർഡ് വരെ ലഭിച്ചിട്ടുണ്ട്.


  ഞങ്ങൾ തോണിയാത്രക്ക് വന്നപ്പോൾ ഞങ്ങളുടെ ഗൈഡ് ബാബുരാജ് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഉള്ള തോണി യാത്ര വളരെ സന്തോഷം നിറഞ്ഞത് ആയിരുന്നു.കടലുണ്ടി പുഴയൊരത്തെ കണ്ടൽ കാടുകളുടെ കാഴ്ച്ച അതിമനോഹരം തന്നെ.തോണി യാത്രക് ശേഷം ശംജിത്തിന്റെ വീട്ടിൽ ഒരുക്കിയ ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.തോണിയാത്രക്കിടെ കടലുണ്ടി പുഴയെ കുറിച്ചും അതിലെ കണ്ടൽ വനങ്ങളെ കുറിച്ചും മറ്റും ബാബുരാജ് വളരെ അധികം വിശദികരിച്ചു തരാറുണ്ട്.


 ഐലന്റ് ടൂറിസത്തിൽ ഒരു മഴക്കാല യാത്ര
 കടലുണ്ടിയുടെപ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ഒരു വഞ്ചി യാത്രയും കരിമീൻ , ഞണ്ട് , ചെമ്മിൻ , മുരു ഇറച്ചി , ചെമ്പല്ലി തുടങ്ങിയ കടൽവിഭവങ്ങൾ ഉൾക്കൊള്ളുന്ന നല്ല നാടൻ ഭക്ഷണവും ഐലന്റ് ടൂറിസം കടലുണ്ടി സഞ്ചാരികൾക്കായി ഒരുക്കുന്നു

കടലുണ്ടി പക്ഷിസങ്കേതം , കണ്ടൽക്കാടുകൾ , അഴിമുഖം , ചെറിയ തിരുത്തി ദ്വീപിലെ മത്സ്യ ഫാമുകൾ , തിരുത്തികൾ തുടങ്ങിയയെല്ലാം ഈ യാത്രയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാവുന്നതാണ്
 👨‍👩‍👦‍👦 ഫാമിലി പേക്കേജുകൾ , 👮‍♂സ്റ്റാഫ് പക്കേജുകൾ , 👩‍👧‍👦Students പേക്കേജുകൾ , 🎂Birthday Celebration , 🕵‍♂Business Meeting പേക്കേജുകൾ , തുടങ്ങിയ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സർവീസ് "ഐലന്റ് ടൂറിസം കടലുണ്ടി " സഞ്ചാരികൾക്കായി ഒരുക്കിക്കൊടുക്കുന്നു

  🌱🐋🦀🦐🛶☔🎂👩‍👧‍👦 നിങ്ങളുടെ പ്രിയ്യപ്പെട്ടവരോടൊപ്പമുള്ള യാത്ര ഉടൻ തന്നെ വിളിച്ച് ബുക്ക് ചെയ്യുക

🐋9544981228
🦀7510311109
🦐9895298726
Visit our FB Page 👍

Friday, 13 July 2018

Kadalundi kadavu / കടലുണ്ടി കടവ്

കടലുണ്ടി കടവ് പാലം

അഴിമുഖത്തിനു (കടലും പുഴയും സംഗമിക്കുന്ന ഭാഗം) മുകളിലൂടെയുള്ള പാലം. അസ്തമയ സൂര്യന്റെ മനോഹരിത്ത  ആസ്വദികാൻ പറ്റിയ സ്ഥലം.
കേരളത്തിലെ അഴിമുഖത്തു കൂടിയുള്ള ഏക പാലം സ്‌ഥിതി ചെയുന്നത് ഇവിടെയാണ്. കേരളത്തിന്റെ ഗോവ എന്നറിയപ്പെടുന്നു.

Chaliyam / ചാലിയം

ചാലിയം കടപ്പുറവും പുലിമുടും

 കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചയത്തിലെ ഒരു പ്രദേശം ആണ് ചാലിയം. കടുക്കയ്ക്ക് പേരുകേട്ട സ്ഥലം കൂടിയാണിത്. ചരിത്ര പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്തു മദ്രാസ് റെയിൽവേക്ക്‌ കിഴിലുള്ള ഒരു തീവണ്ടി നിലയം ഇവിടെ ഉണ്ടായിരുന്നു.
എന്നിങ്ങനെ പലതും ഇവിടെ കാണാൻ ഉണ്ട്.
അതിമനോഹര മായ കടൽത്തീരം ഇവിടത്തുക്കാരുടെ ഒരു സ്വകാര്യ അഹകാരം തന്നെയാണ്...!

കടലുണ്ടി പക്ഷിസങ്കേതം തീവണ്ടി യാത്രക്കിടയിൽ

Kadalundi bird's sanctuary

 

ദേശാടനപക്ഷികളുടെ പറുദീസ

കടലുണ്ടി പുഴയുടെയും അറബി കടലിന്റെയും സംഗമ വേദിയിലേക്ക് ഒരു യാത്ര....
കടലുണ്ടി പക്ഷിസങ്കേതം തീവണ്ടി യാത്രക്കിടയിൽ.

Wednesday, 11 April 2018

Kadalundi Birdssanctuary / കടലുണ്ടി പക്ഷിസങ്കേതം

ദേശാടന പക്ഷികളുടെ പറുദീസ
       

  കടലുണ്ടി പുഴയുടെയും അറബി കടലിന്റെയും സംഗമ വേദിയിലേക്ക് ഒരു യാത്ര....

   കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമ പഞ്ചായത്തിലായും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലായും സ്‌ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ആണ് കടലുണ്ടി പക്ഷിസങ്കേതം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റീസെർവ് സെന്റർ കൂടിയാണ് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന (അഴിമുഖം) ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും, അതുകുടാതെ വ്യത്യസ്തയിനം കണ്ടൽകാടുകളും നമുക്കുവിടെ കാണാൻ സാധിക്കും. അവധി ദിവസങ്ങളിൽ പലപ്പോഴും സന്ദർശകരെ കൊണ്ട് നിറയാറുണ്ട് കടലുണ്ടി കമ്മ്യൂണിറ്റി റീസെർവ് സെന്റർ. സത്യം പറഞ്ഞാൽ പ്രകൃതിയുടെ പച്ചപ്പിനു മുകളിലൂടെ ചൂളം വിളിച്ചു പായുന്ന തീവണ്ടിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാ ! കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാൻ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. 

കടലുണ്ടിയിൽ കാണപ്പെടുന്ന ഏതാനും ചില ദേശാടന പക്ഷികൾ :
1. Sandwich - കടലുണ്ടി ആള
2. Common Redshank - ചോരക്കിലി
3. Common Green Shank - പച്ചക്കാലി
4. Sanderling - തിരക്കാട
5. Black Headed Gull - കറുപ്പ് തലയൻ കടൽകാക്ക
6. Brown Headed Gull - തവിട്ട് തലയൻ കടൽകാക്ക
7. Pallas's Gull - വലിയ കടൽകാക്ക
8. River Tern - പുഴ ആള
9. Black Winged Stilt - പവിഴകാലി
10. Whimprel - തെറ്റികൊക്കൻ
11. Etc...

  
 

 ഒരു ഇടവേളക്ക്‌ വേണ്ടി കാതങ്ങൾ താണ്ടി  വരുന്ന  ദേശാടന പക്ഷികളെയും അവരുടെ കണ്ടൽ കാടിന്നോടുള്ള പ്രണയവും ഇവിടെ വരുന്ന ഓരോ സന്ദർശകൻന്റെയും മനം കുളിർപ്പിക്കുന്നുണ്ട്.

കടലുണ്ടിയിൽ കാണപ്പെടുന്ന ഏതാനും ചില കണ്ടൽ ചെടികൾ : 
1. കുറ്റിക്കടണ്ടൽ
2. ഉപ്പട്ടി
3. കണ്ണാംപൊട്ടി
4. നക്ഷത്ര കണ്ടൽ
5. ചുള്ളി കണ്ടൽ
6. ചക്കരക്കണ്ടൽ
   കടലുണ്ടികമ്മ്യൂണിറ്റി റീസെർവിനോട്‌ അനുബധിച് ഒരുപാട് ടൂറിസം സംരംഭങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.  അവരുടെ പ്രധാന സേവനം ബോട്ടിംഗ് ആണ്. 3 മണിക്കൂറിന് അടുത്തുള്ള തോണിയാത്രയിൽ ധാരാളം കാഴ്ചകൾ കാണാൻ ഉണ്ട്. തോണിയാത്രയിലൂടെ പക്ഷിസങ്കേതം മുഴുവനായും ചുറ്റികാണാനുള്ള ഒരവസരം കൂടി  ലഭിക്കുന്നു.


Boating Service providers :
 

1. Island Tourism Kadalundi
     മത്സ്യ കൃഷിയിൽ ദേശിയ അവാർഡ് ജേതാവായ അബാളി ബാബുരാജും മകൻ ഷംജിത് രാജും ആണ് ഐലൻഡ് ടൂറിസം കടലുണ്ടിയുടെ സംരംഭകർ.
Contact details :
  mobile no :  9544981228

2. Mangroves eco tourism
 കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ അംഗീകാരത്തോടും കൂടി മുണ്ടെങ്ങാട്ട് കൃഷ്ണകുമാറിന്റെ  നേതൃത്വത്തിലുള്ള 10 അംഗങ്ങളാണ് ഇതിന്റെ സംരംഭകർ
 website: http://www.kadalundiecotourism.com/
 Mobile no. : 86061 61478

3.

കടലുണ്ടി പക്ഷിസങ്കേതത്തിനു അടുത്തുള്ള സ്ഥലങ്ങൾ : 
1. കടലുണ്ടിക്കടവ് പാലം


അഴിമുഖത്തിനു (കടലും പുഴയും സംഗമിക്കുന്ന ഭാഗം) മുകളിലൂടെയുള്ള പാലം. അസ്തമയ സൂര്യന്റെ മനോഹരിത്ത  ആസ്വദികാൻ പറ്റിയ സ്ഥലം.

2. ചാലിയം പുലിമുട്ട് / കടപ്പുറം
 

   കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചയത്തിലെ ഒരു പ്രദേശം ആണ് ചാലിയം. കടുക്കയ്ക്ക് പേരുകേട്ട സ്ഥലം കൂടിയാണിത്. ചരിത്ര പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്തു മദ്രാസ് റെയിൽവേക്ക്‌ കിഴിലുള്ള ഒരു തീവണ്ടി നിലയം ഇവിടെ ഉണ്ടായിരുന്നു.

3. ചാലിയം ലൈറ്റ് ഹൗസ്

4. ഹോർത്തൂസ് മലബാറിക്കൂസ്(Historic Granden)
 

5. ബേപ്പൂർ തുറമുഖം / ബേപ്പൂർ പുലിമുട്ട്
 

 ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായ സ്ഥലമാണ് ബേപ്പൂർ. 

6. ST. PAUL'S CHURCH KADALUNDI

കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക് എത്തിച്ചേരാൻ : 

പ്രധാനമായും രണ്ട് വഴികൾ ആണ് ഉള്ളത്.
1. തീവണ്ടി മാർഗം
   കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കടലുണ്ടി പക്ഷി പക്ഷിസങ്കേതത്തിൽ എത്താം.
2. ബസ്സ് മാർഗം
 കോഴിക്കോട് മാനാഞ്ചിറ സ്‌ക്വായറിനു മുനിൽനിന്നും ഫറോക്ക് - കടലുണ്ടി - ചാലിയം റൂട്ടിൽ ഓടുന്ന ബസ്സിൽ കയറി കടലുണ്ടിയിൽ ഇറങ്ങുക.

Featured post

Kadalundi Birdssanctuary / കടലുണ്ടി പക്ഷിസങ്കേതം

ദേശാടന പക്ഷികളുടെ പറുദീസ            കടലുണ്ടി പുഴയുടെയും അറബി കടലിന്റെയും സംഗമ വേദിയിലേക്ക് ഒരു യാത്ര....    കേരളത്തിലെ കോഴിക്കോട...