Wednesday, 11 April 2018

Kadalundi Birdssanctuary / കടലുണ്ടി പക്ഷിസങ്കേതം

ദേശാടന പക്ഷികളുടെ പറുദീസ
       

  കടലുണ്ടി പുഴയുടെയും അറബി കടലിന്റെയും സംഗമ വേദിയിലേക്ക് ഒരു യാത്ര....

   കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമ പഞ്ചായത്തിലായും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലായും സ്‌ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ആണ് കടലുണ്ടി പക്ഷിസങ്കേതം. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റീസെർവ് സെന്റർ കൂടിയാണ് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ചേരുന്ന (അഴിമുഖം) ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. 100-ൽ ഏറെ ഇനം തദ്ദേശീയ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും, അതുകുടാതെ വ്യത്യസ്തയിനം കണ്ടൽകാടുകളും നമുക്കുവിടെ കാണാൻ സാധിക്കും. അവധി ദിവസങ്ങളിൽ പലപ്പോഴും സന്ദർശകരെ കൊണ്ട് നിറയാറുണ്ട് കടലുണ്ടി കമ്മ്യൂണിറ്റി റീസെർവ് സെന്റർ. സത്യം പറഞ്ഞാൽ പ്രകൃതിയുടെ പച്ചപ്പിനു മുകളിലൂടെ ചൂളം വിളിച്ചു പായുന്ന തീവണ്ടിയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാ ! കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാൻ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. 

കടലുണ്ടിയിൽ കാണപ്പെടുന്ന ഏതാനും ചില ദേശാടന പക്ഷികൾ :
1. Sandwich - കടലുണ്ടി ആള
2. Common Redshank - ചോരക്കിലി
3. Common Green Shank - പച്ചക്കാലി
4. Sanderling - തിരക്കാട
5. Black Headed Gull - കറുപ്പ് തലയൻ കടൽകാക്ക
6. Brown Headed Gull - തവിട്ട് തലയൻ കടൽകാക്ക
7. Pallas's Gull - വലിയ കടൽകാക്ക
8. River Tern - പുഴ ആള
9. Black Winged Stilt - പവിഴകാലി
10. Whimprel - തെറ്റികൊക്കൻ
11. Etc...

  
 

 ഒരു ഇടവേളക്ക്‌ വേണ്ടി കാതങ്ങൾ താണ്ടി  വരുന്ന  ദേശാടന പക്ഷികളെയും അവരുടെ കണ്ടൽ കാടിന്നോടുള്ള പ്രണയവും ഇവിടെ വരുന്ന ഓരോ സന്ദർശകൻന്റെയും മനം കുളിർപ്പിക്കുന്നുണ്ട്.

കടലുണ്ടിയിൽ കാണപ്പെടുന്ന ഏതാനും ചില കണ്ടൽ ചെടികൾ : 
1. കുറ്റിക്കടണ്ടൽ
2. ഉപ്പട്ടി
3. കണ്ണാംപൊട്ടി
4. നക്ഷത്ര കണ്ടൽ
5. ചുള്ളി കണ്ടൽ
6. ചക്കരക്കണ്ടൽ
   കടലുണ്ടികമ്മ്യൂണിറ്റി റീസെർവിനോട്‌ അനുബധിച് ഒരുപാട് ടൂറിസം സംരംഭങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.  അവരുടെ പ്രധാന സേവനം ബോട്ടിംഗ് ആണ്. 3 മണിക്കൂറിന് അടുത്തുള്ള തോണിയാത്രയിൽ ധാരാളം കാഴ്ചകൾ കാണാൻ ഉണ്ട്. തോണിയാത്രയിലൂടെ പക്ഷിസങ്കേതം മുഴുവനായും ചുറ്റികാണാനുള്ള ഒരവസരം കൂടി  ലഭിക്കുന്നു.


Boating Service providers :
 

1. Island Tourism Kadalundi
     മത്സ്യ കൃഷിയിൽ ദേശിയ അവാർഡ് ജേതാവായ അബാളി ബാബുരാജും മകൻ ഷംജിത് രാജും ആണ് ഐലൻഡ് ടൂറിസം കടലുണ്ടിയുടെ സംരംഭകർ.
Contact details :
  mobile no :  9544981228

2. Mangroves eco tourism
 കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ എല്ലാവിധ അംഗീകാരത്തോടും കൂടി മുണ്ടെങ്ങാട്ട് കൃഷ്ണകുമാറിന്റെ  നേതൃത്വത്തിലുള്ള 10 അംഗങ്ങളാണ് ഇതിന്റെ സംരംഭകർ
 website: http://www.kadalundiecotourism.com/
 Mobile no. : 86061 61478

3.

കടലുണ്ടി പക്ഷിസങ്കേതത്തിനു അടുത്തുള്ള സ്ഥലങ്ങൾ : 
1. കടലുണ്ടിക്കടവ് പാലം


അഴിമുഖത്തിനു (കടലും പുഴയും സംഗമിക്കുന്ന ഭാഗം) മുകളിലൂടെയുള്ള പാലം. അസ്തമയ സൂര്യന്റെ മനോഹരിത്ത  ആസ്വദികാൻ പറ്റിയ സ്ഥലം.

2. ചാലിയം പുലിമുട്ട് / കടപ്പുറം
 

   കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചയത്തിലെ ഒരു പ്രദേശം ആണ് ചാലിയം. കടുക്കയ്ക്ക് പേരുകേട്ട സ്ഥലം കൂടിയാണിത്. ചരിത്ര പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്തു മദ്രാസ് റെയിൽവേക്ക്‌ കിഴിലുള്ള ഒരു തീവണ്ടി നിലയം ഇവിടെ ഉണ്ടായിരുന്നു.

3. ചാലിയം ലൈറ്റ് ഹൗസ്

4. ഹോർത്തൂസ് മലബാറിക്കൂസ്(Historic Granden)
 

5. ബേപ്പൂർ തുറമുഖം / ബേപ്പൂർ പുലിമുട്ട്
 

 ഉരുക്കൾ (തടി കൊണ്ടുളള കപ്പലുകൾ)‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായ സ്ഥലമാണ് ബേപ്പൂർ. 

6. ST. PAUL'S CHURCH KADALUNDI

കടലുണ്ടി പക്ഷിസങ്കേതത്തിലേക്ക് എത്തിച്ചേരാൻ : 

പ്രധാനമായും രണ്ട് വഴികൾ ആണ് ഉള്ളത്.
1. തീവണ്ടി മാർഗം
   കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കടലുണ്ടി പക്ഷി പക്ഷിസങ്കേതത്തിൽ എത്താം.
2. ബസ്സ് മാർഗം
 കോഴിക്കോട് മാനാഞ്ചിറ സ്‌ക്വായറിനു മുനിൽനിന്നും ഫറോക്ക് - കടലുണ്ടി - ചാലിയം റൂട്ടിൽ ഓടുന്ന ബസ്സിൽ കയറി കടലുണ്ടിയിൽ ഇറങ്ങുക.

Featured post

Kadalundi Birdssanctuary / കടലുണ്ടി പക്ഷിസങ്കേതം

ദേശാടന പക്ഷികളുടെ പറുദീസ            കടലുണ്ടി പുഴയുടെയും അറബി കടലിന്റെയും സംഗമ വേദിയിലേക്ക് ഒരു യാത്ര....    കേരളത്തിലെ കോഴിക്കോട...