ക്രിസ്ത്മസ്ടൂ കുടുംബത്തോടൊന്നിച്ച് കടലുണ്ടിയിൽ...
ഉൾനാടൻ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി കടലുണ്ടി റിവർ ടൂറിസം സഞ്ചാരികളുടെ മനം കവരുന്നു. കുറഞ്ഞ ചെലവിൽ വ്യത്യസ്തമായ യാത്രയെ ഇഷ്ടപ്പെടുന്നവരുടെ സ്വർഗ ഭൂമിയാണ് ഇവിടം. പ്രകൃതിയുടെ വിസ്മയലോകത്തിന്റെ ശാലീന സൗന്ദര്യം ഏതൊരു സഞ്ചാരിയുടെയും മനം കവരും. കേട്ടും കണ്ടും ശീലിച്ച പരമ്പരാഗത ടൂറിസത്തിൽ നിന്ന് സ്വസ്തവും ശുദ്ധവുമായ ആവാസവ്യവസ്ഥ അനുഭവിച്ചറിയാം. പുഴയും കാടും കടലും ഒന്നിക്കുന്ന ദേശാടന പക്ഷികളുടെ സങ്കേതത്തിലൂടെ പരമ്പരാഗത തോണിയിൽ സുരക്ഷിതവും അവിസ്മരണീയവുമായ സഞ്ചാരം.
ചെറിയ തിരുത്തി ദ്വീപിലെ ഒരു ദിവസത്തെ താമസവും കടലുണ്ടിപ്പുഴയിൽ നിന്ന് പിടിക്കുന്ന പുഴ വിഭവങ്ങളും കൊണ്ട് സഞ്ചാരികളുടെ വയറും മനസ്സും നിറയുന്നു.
കടലുണ്ടി വിദേശ ടൂറിസത്തിന് പ്രിയമേറുന്നു
കടലുണ്ടി: പ്രകൃതി രമണീയമായ കടലുണ്ടിപ്പുഴയുടെ ഖ്യാതി കടൽ കടന്ന് വിദേശത്തും എത്തിയിരിക്കുന്നു. യു എസ്, സ്വീഡൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിദേശികൾ ഇവിടെയെത്തുന്നത്. പ്രകൃതിയുടെ അദ്ഭുതപ്രതിഭാസം തൊട്ടറിയാനും കണ്ടറിയാനും തദ്ദേശിയരായ ധാരാളം സഞ്ചാരികളും കടലുണ്ടിയിലേക്ക് ഒഴുകുന്നു .മനോഹരമായ ദ്വീപുകളും, പക്ഷിസങ്കേതവും, ഏഴോളം കണ്ടൽകാടുകളും,സുന്ദരമായ അഴിമുഖവും ,വ്യത്യസ്തങ്ങളായ പാലങ്ങളും ആസ്വദിച്ച് ട്രഡീഷണൽ രീതിയിൽ ആസ്വാദ്യകരമായ രണ്ട് മണിക്കൂർ തോണിയാത്രയും
പക്ഷിസങ്കേതത്തിലെ കിളിനാദം കേട്ടുകൊണ്ട് കടലുണ്ടി പുഴയുടേയും അറബിക്കടലിന്റെയും കിന്നാരം ആസ്വദിച്ച് കൊണ്ട് കണ്ടൽകാടുകളുടെ കുളിർമ്മ അനുഭവിച്ച് ചെറിയ തുരുത്ത് ദ്വീപിന്റെ ഹരിതാഭമായ മുനമ്പിൽ രാത്രി താമസവും സഞ്ചാരികൾക്ക് വേറിട്ടനുഭവമായി മാറുന്നു.
കടലുണ്ടി റിവർ ടൂറിസം ഒരുക്കുന്ന ടൂറിസത്തിന്റെ പുത്തൻ കാഴ്ചകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
Kadalundirivertourism.com
https://www.facebook.com/KadalundiRiverTourism/
Manju. 9746 82 8765
Sanoj 9947 44 2493
Jaseem. 9995 123 223
Hi
ReplyDeleteThank You for Very informative blog.
Kadalundi Bird Sanctuary is a haven for nature lovers! Diverse avian wonders in a pristine setting. A must-visit sanctuary! 🦢